The Psychology of Wealth

പണം വേണോ? അതിമർമ്മപ്രധാനമായ ഈ രഹസ്യം അറിയുക!

സമ്പത്ത് ഉണ്ടാക്കുവാനുള്ള വഴി പുറത്തല്ല, മറിച്ച് നിങ്ങളുടെ ഉള്ളിലെ ആന്തരിക ലോകത്താണ് (Inner Games of Money).

TK

TK Kareem

Personality Development Trainer & Speaker

പണം സമ്പാദിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ അഹോരാത്രം അധ്വാനിക്കുന്നവരാണ് മനുഷ്യരിൽ ഭൂരിഭാഗവും. പണം വരണമെങ്കിൽ ജോലി ചെയ്യണം, അല്ലെങ്കിൽ ബിസിനസ്സ് ചെയ്യണം എന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ പണം കിട്ടാനുള്ള വഴികളെല്ലാം സ്വീകരിച്ചിട്ടും, അതായത് കഠിനമായിട്ട് അധ്വാനിച്ചിട്ടും പലർക്കും എന്തുകൊണ്ടാണ് സമ്പത്ത് കുമിഞ്ഞുകൂടാത്തത്? എവിടെ നിന്നൊക്കെയോ പണം വരുന്നു, അതുപോലെ തന്നെ അതൊക്ക നഷ്ടപ്പെട്ടുപോകുന്നു. ഇതിന് കാരണം എന്താണ്?

പ്രിയപ്പെട്ട സുഹൃത്തുക്കളെ, യഥാർത്ഥത്തിൽ സമ്പത്ത് ഉണ്ടാക്കാനുള്ള വഴി നിങ്ങൾ പുറത്തെ ലോകത്ത് എവിടെ തിരഞ്ഞാലും അതൊരിക്കലും ഫുൾഫിൽ ആകില്ല. കാരണം പണത്തിന്റെ അതിമർമ്മപ്രധാനമായ കളി നടക്കുന്നത് നിങ്ങളുടെ ഉള്ളിലെ ലോകത്താണ് (Inner World).

ഈ പ്രപഞ്ചത്തിന്റെ ഡുവാലിറ്റി (The Rule of Duality)

നമ്മളെല്ലാവരും ജീവിക്കുന്നത് ഒരു ഇരട്ടയുടെ ലോകത്താണ് (Duality). ഇവിടെ വെളിച്ചമുണ്ടെങ്കിൽ ഇരുട്ടുണ്ട്, കയറ്റമുണ്ടെങ്കിൽ ഇറക്കമുണ്ട്, ചൂടുണ്ടെങ്കിൽ തണുപ്പുണ്ട്. ഏറ്റവും ലളിതമായി പറഞ്ഞാൽ, അകമുണ്ടെങ്കിൽ പുറമുണ്ട്. ഇതിൽ ഫസ്റ്റ് പാർട്ട് (പുറം) നിലനിൽക്കണമെങ്കിൽ സെക്കൻഡ് പാർട്ട് (അകം) നിർബന്ധമാണ്.

ഈ ഒരു സിദ്ധാന്തം നമ്മുടെ പണത്തിന്റെ കാര്യത്തിലും 100% അപ്ലിക്കബിൾ ആണ്. ഒരു വ്യക്തി ജീവിതത്തിൽ തൊട്ടതെല്ലാം പൊന്നാക്കുകയാണെങ്കിൽ, അയാൾ വെച്ചടി വെച്ചടി കയറുന്നുവെങ്കിൽ, അത് പുറത്തെ കാര്യമാണെങ്കിൽ അതിന് ആനുപാതികമായി അയാളുടെ അകത്ത് ചിലത് ഉണ്ടായിരിക്കണം. അകത്തെ ആ ചില കാര്യങ്ങളാണ് ഒരു മനുഷ്യനെ പുറത്ത് നിരന്തരം വിജയങ്ങളിലേക്ക് നയിക്കുന്നത്.

Tree illustrating duality of roots and glowing leaves
മണ്ണിനടിയിലെ വേരുകളാണ് മരത്തെ നിർണ്ണയിക്കുന്നത്; നമ്മുടെ ആന്തരിക ലോകമാണ് പുറത്തെ സമ്പത്തിനെ തീരുമാനിക്കുന്നത്.

നിങ്ങളുടെ ഉള്ളിലെ 'മണി തെർമോസ്റ്റാറ്റ്'

പലരും ചെയ്യാറുള്ള ഒരു കാര്യമുണ്ട്: അവർ കുറേ ജോലി ചെയ്യും, അതല്ലെങ്കിൽ ഒരുപാട് ബിസിനസുകൾ ചെയ്യും, ഇൻവെസ്റ്റ് ചെയ്യും. എന്നിട്ടും അവരുടെ പണം മുഴുവൻ നഷ്ടപ്പെട്ടുപോകും. ഒരുപാട് നല്ല ടൂളുകൾ കയ്യിലുണ്ടെങ്കിലും വൈദഗ്ധ്യമില്ലാത്ത ഒരു ആശാരിക്ക് ഒരിക്കലും നല്ലൊരു ഫർണിച്ചർ ഉണ്ടാക്കാൻ കഴിയില്ല എന്ന് നമ്മൾക്കറിയാം. പുറത്ത് കാണുന്ന ലോകത്ത് നമ്മൾ ചെയ്യുന്ന ടൂളുകളാണ് ജോലിയും ബിസിനസ്സും ഒക്കെ. പക്ഷേ, അത് ഉണ്ടാക്കാൻ വേണ്ടി ഇറങ്ങുന്നവന്റെ അകത്ത് അതിനുള്ള കപ്പാസിറ്റി ഇല്ലെങ്കിൽ അയാൾ എന്ത് ചെയ്താലും ശരിയാവില്ല.

ഓരോ മനുഷ്യന്റെയും ഉള്ളിൽ ധനത്തെ അളക്കുന്ന ഒരു തെർമോസ്റ്റാറ്റ് (Thermostat) ഉണ്ട്. ആ തെർമോസ്റ്റാറ്റിൽ എത്രയാണോ സെറ്റ് ചെയ്തുവെച്ചിട്ടുള്ളത്, അതിനപ്പുറത്തേക്ക് അയാൾക്ക് പണം ലഭിച്ചാൽ, അയാളുടെ കപ്പാസിറ്റിക്ക് അപ്പുറത്തോട്ട് പണം വന്നാൽ, അത് നഷ്ടപ്പെട്ടുപോകാനുള്ള എല്ലാ വഴികളും പുറത്തെ ലോകത്ത് തുറക്കപ്പെടും. അയാൾ തെറ്റായ ബിസിനസ്സ് തീരുമാനങ്ങൾ എടുക്കും, മോശം പാർട്ണർ മുഖേന ചതിക്കപ്പെടും, അല്ലെങ്കിൽ ഫിനാൻഷ്യൽ ക്രൈസിസിൽ പെടും.

"പുറത്ത് ഒരു മനുഷ്യന് ലക്ഷണമൊത്ത ടൂളുകൾ ലഭിച്ചേക്കാം, എന്നാൽ അത് കൈകാര്യം ചെയ്യാനുള്ള ആന്തരിക വൈദഗ്ധ്യമില്ലെങ്കിൽ അതെല്ലാം നിഷ്ഫലമാകും."

അർഹതയുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

നിങ്ങൾക്കൊരു ചോദ്യം: നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പണം ഉണ്ടാക്കുവാനും, സാമ്പത്തിക പ്രതിസന്ധികളില്ലാതെ നല്ലൊരു വാഹനം വാങ്ങുവാനും, സ്വസ്ഥമായി ജീവിക്കുവാനും നിങ്ങൾക്ക് അർഹതയുണ്ടെന്ന് നിങ്ങൾ ഉള്ളാലെ വിശ്വസിക്കുന്നുണ്ടോ?

Futuristic golden glowing thermostat
നിങ്ങളുടെ സാമ്പത്തിക ശേഷി നിങ്ങളുടെ ഉള്ളിലെ തെർമോസ്റ്റാറ്റിന്റെ സെറ്റിംഗുകളിൽ ഒതുങ്ങുന്നു.

പലരും "യെസ്" എന്ന് പുറമെ പറയുമെങ്കിലും, യഥാർത്ഥത്തിൽ സ്വന്തം കഴിവിൽ, സ്വന്തം അർഹതയിൽ അവർക്ക് സംശയമായിരിക്കും. കോടിക്കണക്കിന് പണം വരുമ്പോൾ അതൊക്കെ കൈകാര്യം ചെയ്യാൻ താൻ യോഗ്യനല്ലെന്ന് ചിലർ സ്വയം വിശ്വസിച്ചു വെച്ചിട്ടുണ്ട്. ആഴത്തിൽ പതിഞ്ഞ ഇത്തരം മോശം പ്രോഗ്രാമിങ്ങുകളും, ഭയവും, സ്ട്രെസ്സും ഒക്കെ അയാളെ മുന്നോട്ട് പോകുന്നതിൽ നിന്നും തടയുന്നു. ഒരു മനുഷ്യൻ എന്ത് ചിന്തിക്കുന്നുവോ അതാണ് അയാൾ ആകുന്നത് (As a man thinketh, so he is).

എങ്ങനെ ഇതിൽ മാറ്റം വരുത്താം?

നിങ്ങളുടെ ലൈഫിൽ പെർമനന്റ് ആയ ഒരു മാറ്റം സംഭവിക്കണമെങ്കിൽ, ടെമ്പററിയായ റാണ്ടം ആക്സസ് മെമ്മറിക്ക് (RAM) മാറ്റം വരുത്തിയിട്ട് കാര്യമില്ല, പകരം ആഴത്തിലുള്ള റോമിൽ (ROM) മാറ്റം വരുത്തണം. നമ്മുടെ ഡെയിലി റൊട്ടീനിൽ പുതിയ ശീലങ്ങൾ കൊണ്ടുവരിക, ചിന്താഗതിയിലും കാഴ്ചപ്പാടിലും വലിയ മാറ്റങ്ങൾ വരുത്തുക. ദരിദ്രനായ ഒരാളുടെ അകത്തെ ഫയലുകൾക്ക് പകരം, ലോകത്തെയും സമ്പത്തിനെയും ഒരു പോസിറ്റീവ് എനർജിയോടെ കാത്തിരിക്കുന്ന ഒരു ധനവാന്റെ ഫയലുകൾ ഉള്ളിലേക്ക് ഇൻസ്റ്റാൾ ചെയ്യണം.

Confident person looking over city skyline at sunset
അകത്തെ തടസ്സങ്ങൾ മാറുമ്പോൾ, പുറത്തെ ലോകം എല്ലാ വാതിലുകളും നിങ്ങൾക്ക് മുന്നിൽ തുറന്നിടും.

എക്സ്ക്യൂസുകൾ (Excuses) ഒഴിവാക്കുക. നമ്മൾ ജീവിക്കുന്ന സാഹചര്യം നമ്മൾ തന്നെ ഉണ്ടാക്കിയതാണ്. അതിനെ മാറ്റിയെഴുതാനുള്ള കഴിവും നമുക്ക് തന്നെയുണ്ട്. നിങ്ങളുടെ ഉള്ളിലെ സ്കില്ലുകൾ വർധിപ്പിക്കുക, ട്രെയിനിങ്ങുകളിലൂടെ നിങ്ങളുടെ മണി മൈൻഡ്സെറ്റ് (Money Mindset) റീ-പ്രോഗ്രാം ചെയ്യുക. അങ്ങനെ നിങ്ങൾ നിങ്ങളുടെ ആന്തരിക ലോകത്തെ വിശാലമാക്കുമ്പോൾ, പുറത്തെ ലോകം നിങ്ങളുടെ വിജയത്തിനായി എല്ലാ വഴികളും തുറന്നുതരിക തന്നെ ചെയ്യും.

നിങ്ങളുടെ മനസ്സിനെ റീ-പ്രോഗ്രാം ചെയ്യുക!

നിങ്ങളുടെ ഉള്ളിലെ പണത്തെക്കുറിച്ചുള്ള ധാരണകൾ പൊളിച്ചെഴുതുവാൻ ഹാപ്പി പാർക്കിന്റെ മണി മൈൻഡ്സെറ്റ് പ്രോഗ്രാം നിങ്ങളെ സഹായിക്കും.

Join The Mastery Training